NattuvarthaLatest NewsNews

മലപ്പുറത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം

മലപ്പുറം: മലപ്പുറം ജില്ലയില്‍ ബുധനാഴ്ച 1,874 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുമ്പോള്‍ നേരിട്ടുള്ള സമ്പര്‍ക്കമാണ് പ്രധാന വെല്ലുവിളി തീര്‍ക്കുന്നത്. ബുധനാഴ്ച കൊറോണ വൈറസ് രോഗ ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,804 പേര്‍ക്കാണ് വൈറസ്ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

67 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. ഇതിനിടെ 165 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,25,829 ആയി.ജില്ലയിലിപ്പോള്‍ 28,859 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 12,813 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button