രാമനവമി ദിവസമായ ഇന്ന് ലോകത്തിലെ ഏറ്റവും ചെറിയ ശ്രീരാമ വിഗ്രഹം നിര്‍മ്മിച്ച് യുവാവ്. ഒഡീഷയിലെ മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് സത്യനാരായണ്‍ മൊഹാരാനയാണ് ലോകത്തിലെ ഏറ്റവും ചെറിയ ശ്രീരാമ വിഗ്രഹം നിര്‍മ്മിച്ചതായി അവകാശപ്പെട്ടത്. ഒരു മണിക്കൂറിനുള്ളില്‍ ശ്രീരാമന്റെ ഈ വിഗ്രഹം മരത്തില്‍ കൊത്തിയെടുത്തതെന്നാണ് സത്യനാരായണ്‍ പറയുന്നത്.
4.1 സെന്റിമീറ്ററാണ് ഇതിന്റെ ഉയരം. ‘ഈ വര്‍ഷം രാമനവമിയില്‍, 4.1 സെന്റിമീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ശ്രീരാമ പ്രതിമ ഞാന്‍ സൃഷ്ടിച്ചുവെന്ന് അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു. കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിനിടയില്‍, സത്യനാരായണന്‍ ആളുകളോട് വീട്ടില്‍ നിന്നിറങ്ങരുതെന്ന് അഭ്യര്‍ത്ഥിച്ചു.
‘നിങ്ങള്‍ എല്ലാവരോടും വീട്ടില്‍ തന്നെ തുടരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ക്ഷേത്രങ്ങളില്‍ പോകരുത്. വീട്ടില്‍ താമസിച്ച് രാമനോട് ഈ മഹാമാരി അവസാനിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments