കൊച്ചി: ദ്രവ ഓക്‌സിജന്‍ ഉല്‍പാദന രംഗത്തുള്ള വിദേശ കമ്പനിക്ക് ഓക്‌സിജന്‍ വില്‍ക്കാനുള്ള ചവറയിലെ കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സിന്റെ (കെഎംഎംഎല്‍) നീക്കമാണ് സര്‍ക്കാര്‍ തടഞ്ഞത്. പുറത്തേക്ക് ഓക്‌സിജന്‍ നല്‍കുന്നതു നിര്‍ത്താനും ഇവിടെ നിന്നുള്ള അധിക ഉല്‍പാദനം ആരോഗ്യവകുപ്പിനു നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
Read Also : സംസ്ഥാനത്ത് കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ചാലുള്ള പിഴ ഉയർത്തി പൊലീസ്
കോവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്തു മെഡിക്കല്‍ ഓക്‌സിജന്റെ ഉപയോഗം വര്‍ധിക്കുന്നതിനിടെയാണു രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ സ്വന്തം ഓക്‌സിജന്‍ പ്ലാന്റുകളും രാജ്യമെമ്പാടും വിതരണ ശൃംഖലയുമുള്ള കമ്പനിക്ക് ഓക്‌സിജന്‍ വില്‍ക്കാന്‍ കെഎംഎംഎല്‍ മുതിര്‍ന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിതരണക്കാര്‍ ഓക്‌സിജനായി സമീപിച്ചപ്പോഴാണു നീക്കം അറിഞ്ഞത്. തുടര്‍ന്നാണു സര്‍ക്കാര്‍ ഇടപെട്ടത്.
കെഎംഎംഎല്ലിന്റെ പ്രതിദിന ഓക്‌സിജന്‍ ഉല്‍പാദനമായ 70 ടണ്ണില്‍ സ്ഥാപനത്തിന്റെ ആവശ്യത്തിനുള്ള 63 ടണ്‍ കഴിച്ചുള്ള 7 ടണ്‍ തെക്കന്‍ ജില്ലകളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കാണു ലഭിച്ചിരുന്നത്. ഇത് അവസാനിപ്പിച്ച് ബാക്കി ഓക്‌സിജന്‍ നല്‍കാനാണു വിദേശ കമ്പനി ആവശ്യപ്പെട്ടത്. കെഎംഎംഎല്ലിനായി ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിച്ചു നല്‍കിയത് ഈ കമ്പനിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജുള്‍പ്പെടെ സംസ്ഥാനത്തെ ചില ആശുപത്രികളിലെ ഓക്‌സിജന്‍ വിതരണത്തിന്റെ ചുമതല ഇവര്‍ക്കാണ്.
Post Your Comments