COVID 19Latest NewsNewsIndia

തുടർച്ചയായ നാലാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു ; ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷം

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. തുടർച്ചയായ നാലാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടതോടെ ആശുപത്രികളിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായി.

Read Also : വിദേശ കമ്പനിയ്ക്ക് ഓക്‌സിജന്‍ വില്‍ക്കാനുള്ള കെഎംഎംഎല്‍ നീക്കം സർക്കാർ തടഞ്ഞു  

ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയിടങ്ങളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. സംസ്ഥാനങ്ങൾ കേന്ദ്രത്തോടാവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വാക്സീൻ ക്ഷാമവും രൂക്ഷമാണ്.

അതേസമയം ക്ഷാമം പരിഹരിക്കാനുള്ള നട പടികൾ ഊർജ്ജിതമാക്കിയതായി പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കി. തൽക്കാലം ലോക്ക് ഡൗണിനെ കുറിച്ചാലോചിക്കുന്നില്ലെന്നും രോഗനിയന്ത്രണത്തിൽ എല്ലാവരും സഹകരിക്കണമെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button