
തിരുവനന്തപുരം: സംസ്ഥാനത്ത് വിപുലമായ വാക്‌സിന്‍ വിതരണത്തിനുള്ള നടപടികളുമായി ത്വരിതഗതിയില്‍ മുന്നോട്ടു പോകുകയാണ് ആരോഗ്യവകുപ്പ്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് പരിഗണിച്ച്, തിക്കും തിരക്കും ഒഴിവാക്കാന്‍ പരമാവധി ആളുകളോട് രജിസ്റ്റര്‍ ചെയ്ത് എത്താന്‍ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. വാക്‌സിനേഷന്‍ എല്ലാവര്‍ക്കും നല്‍കാനുള്ള നടപടികളുണ്ടാകുമെന്നും, ആരും ധൃതി കാണിക്കരുതെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് ടോക്കണ്‍ വഴിയും വാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ നല്‍കുന്ന ടോക്കണുകള്‍ക്ക് നിയന്ത്രണമുണ്ട്.
വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ എന്ത് വേണം?
https://www.cowin.gov.in – ഈ സൈറ്റിലൂടെയോ ‘കൊവിന്‍’ ആപ്പ് വഴിയോ രജിസ്‌ട്രേഷന്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍, വോട്ടര്‍ ഐഡി അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വാക്‌സിനേഷന്‍ എടുക്കാനുള്ള സ്ഥലം, തീയതി എന്നിവ തെരഞ്ഞെടുക്കാനാകും.
രോഗവ്യാപന തീവ്രത ലക്ഷ്യമിട്ടുള്ള മാസ് വാക്‌സിനേഷനായി 50 ലക്ഷം ഡോസ് ആവശ്യപ്പെട്ട സംസ്ഥാനത്തിന് അഞ്ചര ലക്ഷം ഡോസ് ഉടന്‍ എത്തിക്കും. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം ഉള്‍പ്പെടെ അഞ്ചരലക്ഷം വാക്‌സിന്‍ നല്‍കുമെന്ന അറിയിപ്പാണ് കിട്ടിയിട്ടുള്ളത്. ടെസ്റ്റ് പൊസിറ്റിവിറ്റി കൂടിയ ജില്ലകളില്‍ കൂടുതല്‍ വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യം. അതേസമയം നിലവില്‍ മൂന്ന് ലക്ഷത്തില്‍ താഴെ വാക്‌സിന്‍ മാത്രമാണ് കേരളത്തിന്റെ പക്കല്‍ സ്റ്റോക്കുള്ളത്.
Post Your Comments