Latest NewsNewsBusiness

പഴയ വാഹനങ്ങൾ വിൽക്കുന്ന ഇടനിലക്കാർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം, കാരണം ഇതാണ്

വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ഓൺലൈൻ മുഖാന്തരമാണ് അറിയിക്കേണ്ടത്

പഴയ വാഹനങ്ങളുടെ വിൽപ്പന നടത്തുന്ന ഇടനിലക്കാർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇത്തരത്തിൽ പഴയ വാഹനങ്ങൾ വിൽക്കുന്ന ഇടനിലക്കാർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. രജിസ്ട്രേഷന് പുറമേ, പഴയ വാഹനങ്ങൾ വിൽക്കാൻ ഇടനിലക്കാരെ ഏൽപ്പിക്കുമ്പോൾ, അവരുടെ വിവരങ്ങൾ വാഹന ഉടമ സംസ്ഥാന ഗതാഗത വകുപ്പിനെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ഇടനിലക്കാർ വാഹനം വിൽക്കുമ്പോഴും അത് സംബന്ധിച്ച വിവരങ്ങൾ ഗതാഗത വകുപ്പിനെ അറിയിക്കണം.

ഉപഭോക്താക്കളെ സംരക്ഷിക്കാനും വാഹനങ്ങളുടെ പുനർവിൽപ്പന നിയന്ത്രിക്കാനുമാണ് പുതിയ നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ട് വെക്കുന്നത്. ഈ നിയന്ത്രണങ്ങൾ നടപ്പാക്കുന്ന ഭാഗമായി മോട്ടോർ വാഹന നിയമങ്ങളിൽ ഉടൻ തന്നെ ഗതാഗത മന്ത്രാലയം ഭേദഗതി വരുത്തും. വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ഓൺലൈൻ മുഖാന്തരമാണ് അറിയിക്കേണ്ടത്.

Also Read: ഭീഷ്‌മപർവ്വത്തിലെ മൈക്കിളപ്പനിൽ നിന്നും റോഷാക്കിലെ ലൂക്ക് ആന്റണിയിലേക്ക് പരകായ പ്രവേശം നടത്തി മമ്മൂട്ടി

വാഹനം ഇടനിലക്കാർക്ക് കൈമാറിയാൽ ഉടൻ തന്നെ ഉടമ അത് സംബന്ധിച്ച് വിവരങ്ങൾ രജിസ്ട്രേഷൻ അതോറിറ്റിയെ ഓൺലൈൻ മുഖാന്തരം അറിയിക്കണം. തുടർന്ന്, ഫിറ്റ്നസ്, ഡ്യൂപ്ലിക്കേറ്റ് ആർസി, എൻഒസി, ഉടമസ്ഥാവകാശ കൈമാറ്റം എന്നിവയ്ക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

വിൽപ്പനയ്ക്ക് മുൻപ് ട്രയൽ റണ്ണിനും അറ്റകുറ്റപ്പണിക്കും പെയിന്റിംഗിനും അല്ലാതെ വാഹനങ്ങൾ പൊതുനിരത്തിൽ ഇറക്കരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ ലംഘിച്ചാൽ ഇടനിലക്കാരുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്യും. കൂടാതെ, ഇടനിലക്കാർ വാഹനങ്ങളുടെ ട്രിപ്പ് രജിസ്റ്ററുകൾ സൂക്ഷിക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button