ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഊണും ഉറക്കവുമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും ഒപ്പം നിന്ന് കേന്ദ്രസർക്കാർ.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെ കീഴിൽ ഇവർക്ക് നൽകിവരുന്ന ഇൻഷൂറൻസ് പരിരക്ഷയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധനാണ് ഇക്കാര്യം അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിക്ക് നിർദ്ദേശം നൽകി. ഒരു ഇടവേളയ്ക്ക് ശേഷം കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രോഗം ബാധിച്ച് മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്ക് പദ്ധതിയ്ക്ക് കീഴിൽ 50 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്.
രാജ്യത്ത് രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസത്തോടെ ഇൻഷൂറൻസ് പരിരക്ഷ നിർത്താനായിരുന്നു കേന്ദ്രം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു.
Post Your Comments