കൊച്ചി: 13കാരിയായ വൈഗയ്ക്ക് ഏറ്റവും ഇഷ്ടം അവളുടെ അച്ഛനെ തന്നെയായിരുന്നു. അച്ഛന് വേണ്ടി എന്തും ചെയ്യുന്ന പ്രിയപ്പെട്ട മോളായിരുന്നു. എന്നാൽ ആ ഇഷ്ടമൊക്കെ തള്ളിക്കളഞ്ഞാണ് സനു മോഹൻ എന്ന പിതാവ് വൈഗയെ കൊലപ്പെടുത്തിയത്. ഇത്രയും പാവം പിടിച്ച മോളെ എന്തിനാണ് കൊന്നതെന്ന് ചോദിക്കുകയാണ് സനുവിൻ്റെ ബന്ധുക്കൾ.
ശക്തമായ അന്വേഷണത്തിനൊടിവിലാണ് സനു മോഹനെ പൊലീസിന് ലഭിച്ചത്. മൂകാംബികയിൽ നിന്നും ഭോപ്പാൽ ലക്ഷ്യമാക്കിയാണ് സനു മോഹൻ സഞ്ചരിച്ചത്. കാർവാനിലെ ബീച്ച് പരിസരത്തു നിന്നും മൂന്നഘ സംഘമാണ് പിടി കൂടിയത്. മകളെ കൊലപ്പെടുത്തിയത് താനാണെന്ന് സനു മോഹന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ തീരുമാനമെന്നും കുഞ്ഞിനെ പുഴയിലെറിഞ്ഞ ശേഷം തനിക്ക് അതിന് കഴിഞ്ഞില്ലെന്നും സനു മോഹന്‍ പൊലീസിനു മൊഴി നൽകി.
പ്രതി രണ്ട് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞു. വൈഗയെ കൊലപ്പെടുത്തിയത് സനു മോഹൻ ഒറ്റയ്ക്ക്. കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കാനുള്ള ശ്രമവും നടന്നു. കടബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. താൻ മരിച്ചാൽ കുട്ടി ഒറ്റയ്ക്കാകുമെന്ന് കരുതി ചെയ്തതാണെന്ന് സനു മോഹൻ വ്യക്തമാക്കി.
കൊച്ചിയിലെ ഫ്ലാറ്റിലെത്തി വൈഗയെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ശ്വാസം മുട്ടിച്ചപ്പോൾ വൈഗ ബോധരഹിതയായെന്നും മരിച്ചെന്നു കരുതി പുഴയിൽ തള്ളുകയായിരുന്നു എന്നുമാണ് ഇയാളുടെ മൊഴി. ഒളിവില്പ്പോയതല്ല മരിക്കാന്‍ പോയതാണെന്നും മൊഴി. പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സനു പോലീസിനു മൊഴി നല്‍കിയതായാണു സൂചന. മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയനാക്കുമെന്നു പോലീസ് പറഞ്ഞു.
Post Your Comments