തായ്ലാന്‍ഡ് ഒരു മനോഹരമായ രാജ്യമാണ്. എന്നാല്‍ അതിര്‍ത്തികള്‍ മൈനുകളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇവിടുത്തെ ഗറില്ലാ യുദ്ധങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ്. ലാന്‍ഡ് മൈനുകളില്‍ കാലു കുത്തുന്നവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് ഇവിടെ പുതുമയല്ല. അറിയാതെ മൈനില്‍ ചവിട്ടിയ മോഷ എന്ന ആനയ്ക്ക് തന്റെ കാലാണ് നഷ്ടപ്പെട്ടത്. മോഷയുടെ പരിപാലകര്‍ അവള്‍ക്ക് കൃത്രിമകാല്‍ വെച്ച് കൊടുത്ത് നടത്തിച്ച വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്.
If we can make an elephant walk, nothing is impossible to achieve. pic.twitter.com/CPo9TreJ0s
— Susanta Nanda IFS (@susantananda3) April 18, 2021
ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ മൃഗസ്‌നേഹികള്‍ ഏറ്റെടുക്കുകയായിരുന്നു. ‘ഈ ആനയെ നമുക്ക് നടത്താന്‍ സാധിച്ചു എങ്കില്‍ ഒന്നും അസാധ്യമല്ല’ എന്ന കാപ്ഷനോടെയാണ് അദ്ദേഹം മോഷയുടെ വിഡിയോ പങ്കുവെച്ചത്. കാല്‍ മുറിച്ചുമാറ്റിയ ഭാഗത്ത് ടാല്‍കം പൗഡര്‍ നല്ലതുപോലെ ഇട്ട ശേഷമാണ് ആനക്ക് കൃത്രിമകാല്‍ വെച്ചുപിടിപ്പിച്ചത്. ‘ഇതാണ് യഥാര്‍ഥ മൃഗസ്‌നേഹം’, ‘നമ്മുടെ കര്‍ത്തവ്യം സ്‌നേഹത്തോടെയും കരുതലോടെയും ചെയ്താല്‍ അസാധ്യമായി ഒന്നുമില്ല’, ‘ആനകള്‍ നമ്മുടെ സ്‌നേഹം അര്‍ഹിക്കുന്നു’ തുടങ്ങിയ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.
Post Your Comments