News

ക്ഷാമത്തിനിടയിലും സംസ്​ഥാനങ്ങൾ പാഴാക്കിയത്​ 44 ലക്ഷം ഡോസ് കോവിഡ് ​ വാക്​സിൻ

ന്യൂഡൽഹി : കോവിഡ് വ്യാപനത്തിനെതിരെ രാജ്യം പൊരുതുമ്പോൾ ചില സംസ്​ഥാനങ്ങളിൽ നിന്നുള്ള വാർത്തകൾ അത്ര ശുഭകരമല്ല. വാക്​സിൻ ക്ഷാമം രാജ്യത്ത്​ രൂക്ഷമായ സാഹചര്യത്തിൽ പലസംസ്ഥാനങ്ങളും വാക്​സിൻ പാഴാക്കിയെന്ന്​ റിപ്പോർട്ടാണ്​ പുറത്ത്​ വന്നിരിക്കുന്നത്​. വിവരാവകാശ അപേക്ഷയിലാണ്​ ഈ വിവരങ്ങൾ ലഭിച്ചത്​.

ഈ മാസം 11വരെയുള്ള കണക്കനുസരിച്ച്​ വിവിധ സംസ്​ഥാനങ്ങൾ പത്തുകോടി ഡോസ്​ വാക്​സിൻ ഉപയോഗപ്പെടുത്തിയപ്പോൾ പാഴാക്കിയത്​ 44 ലക്ഷം ഡോസാണത്രെ.12.10 ശതമാനം ഡോസ്​ പാഴാക്കിയ തമിഴ്​നാട്ടിലാണ്​ ഏറ്റവും മുന്നിൽ. തൊട്ടു പിന്നിൽ ഹരിയാന (9.74), പഞ്ചാബ്​ (8.12), മണിപ്പൂർ (7.8), തെലങ്കാന (7.55) എന്നീ സംസ്​ഥാനങ്ങളുമുണ്ട്​. ഒരു ​തുള്ളി വാക്​സിൻ പോലും പാഴാക്കാത്ത സംസ്ഥാനങ്ങളുടെ പട്ടികയിലാണ്​ കേരളത്തിന്‍റെ സ്ഥാനം. പശ്ചിമ ബംഗാൾ, ഹിമാചൽ, മിസോറാം, ഗോവ, ദാമൻ ദിയു, ആൻഡമാൻ, ലക്ഷദ്വീപ്​ എന്നിവിടങ്ങളിലും വാക്​സിൻ പാഴാക്കലുണ്ടായില്ല.

Read Also  :  കോവിഡ് വ്യാപനം; അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടും, സഞ്ചാരികൾക്ക് പ്രവേശനമില്ല

പത്തുപേർക്ക് നൽകാനുള്ള വാക്​സിനാണ് ഒരു കുപ്പിയിൽ ഉണ്ടാകുന്നത്. പത്ത്​ പേർ വാക്​സിനെടുക്കാൻ ഒരുമിച്ചുണ്ടാകാത്ത സന്ദർഭങ്ങളിൽ വാക്​സിൻ കുപ്പി പൊട്ടിച്ച്​ മൂന്നോ നാലോ പേർക്ക്​ നൽകിയശേഷം ബാക്കിയുള്ളത്​​ പാഴാവുകയാണ്​ ചെയ്യുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button