ന്യൂഡൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് പലായനം ചെയ്യുന്ന തൊഴിലാളികളെ കേന്ദ്ര സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പലായനം ചെയ്യുന്ന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകണമെന്ന് രാഹുൽ ട്വീറ്റിൽ ആവശ്യപ്പെട്ടു.
കുടിയേറ്റ തൊഴിലാളികൾ വീണ്ടും പലായനത്തിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം ചേർക്കേണ്ടത് കേന്ദ്ര സർക്കാറിെൻറ ഉത്തരവാദിത്തമാണ്. കോവിഡ് വ്യാപനത്തിെൻറ പേരിൽ സർക്കാർ ജനങ്ങളെ കുറ്റപ്പെടുത്തുമോ, അതോ സഹായിക്കുമോ എന്നും രാഹുൽ ചോദിച്ചു.
Read Also : ‘ഞാൻ ഒന്നും പറഞ്ഞിട്ടില്ല; മുന്‍കൂര്‍ ജാമ്യം തേടി മന്‍സൂര്‍ അലി ഖാന്‍
ഇതിനോടകം തന്നെ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടക്കം തുടങ്ങിക്കഴിഞ്ഞു. ഇതിൽ നോപാൾ സ്വദേശികളും ഉൾപ്പെടും.
Post Your Comments