ന്യൂഡൽഹി: രാജ്യം കോവിഡിനെതിരെ വലിയ പോരാട്ടമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണ് വന്നത്. വെല്ലുവിളി വലുതാണെങ്കിലും നമ്മൾ മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മരുന്ന് ഉത്പ്പാദനം വർധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഓക്സിജന്റെ ആവശ്യകത വർധിച്ചു. ആരോഗ്യപ്രവർത്തകർ സ്വന്തം ജീവനെയും കുടുംബത്തെയും മറന്നാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഒരു കുടുംബാംഗത്തെ പോലെ രാജ്യത്തെ ജനങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും കൂട്ടിച്ചേർത്തു.
Post Your Comments