Latest NewsKeralaIndiaNews

കോവിഡ്; പ്രചരിക്കുന്ന വാദങ്ങൾക്ക് പിൻബലമില്ല; ഐ.സി.എം.ആർ

രാജ്യത്ത് കോവിഡ്​ രണ്ടാം തരംഗം യുവാക്കളെയാണ്​ ഏറ്റവും അപകടകരമായി ബാധിക്കുന്നതെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ, അത്തരം വാദങ്ങൾക്ക്​ പിൻബലമേകുന്ന തെളിവുകളില്ലെന്ന്​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച് വ്യക്തമാക്കി​.

കോവിഡിന്‍റെ രണ്ട് ഘട്ടങ്ങളിലും​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ കണക്കുകൾ അനുബന്ധമായി ഉയർത്തിക്കാണിച്ചാണ് ഐ.സി.എം.ആർ ഇത് വ്യക്തമാക്കിയത്. രോഗികളിലെ മരണ അനുപാതം 2020ലും 2021ലും ഒരുപോലെയാണെന്നും ഐ.സി.എം.ആർ പറഞ്ഞു.

ഇന്ത്യയിലെ 40 ആശുപത്രികളിലെ 9485 രോഗികളുടെ ഡേറ്റയാണ്​ ഐ.സി.എം.ആർ വിശകലനം ചെയ്തതിൽ,
ആശുപത്രിയിൽ അഡ്​മിറ്റായ കോവിഡ്​ രോഗികളിൽ 70 ശതമാനവും 40 വയസിന്​ മുകളിൽ പ്രായമുള്ളവരാണ്​. അതേസമയം ആദ്യ തരംഗത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ രോഗികൾക്ക്​ ഓക്​സിജൻ ആവശ്യമാണെന്നാണ്​ ഐ.സി.എം.ആറിന്‍റെ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button