Latest NewsNewsIndia

മെയ്ക് ഇൻ ഇന്ത്യ : തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹെലികോപ്റ്റർ നാവിക സേനയുടെ ഭാഗമാക്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി : തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹെലികോപ്റ്റർ എഎൽഎച്ച് എംകെ III എയർക്രാഫ്റ്റിന്റെ ആദ്യ യൂണിറ്റാണ് ഐഎൻഎസ് ഹൻസയുടെ ഭാഗമാക്കിയത്. ഗോവയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികാണ് ഹെലികോപ്റ്റർ കമ്മീഷൻ ചെയ്തത്.

Read Also : കോവിഡ് വ്യാപനം : സ്വാമിനാരായൺ ക്ഷേത്രം​ കോവിഡ്​ ആശുപത്രിയാക്കി മാറ്റി ക്ഷേത്ര സമിതി 

ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് ഹെലികോപ്റ്റർ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ 16 ഹെലികോപ്റ്ററുകളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഘട്ടം ഘട്ടമായാകും ഇനിയുള്ള ഹെലികോപ്റ്ററുകൾ നാവിക സേനയ്ക്ക് കൈമാറുക.

എഎൽഎച്ചിന്റെ വകഭേദമായ എംകെ III തെരച്ചിൽ, രക്ഷാപ്രവർത്തനം, നിരീക്ഷണം, പ്രത്യേക ദൗത്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കാം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച ശക്തി എൻജിനോട് കൂടിയാണ് ഹെലികോപ്റ്ററുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് ഹെലികോപ്റ്ററുകളുടെ പ്രവർത്തന ക്ഷമത ഇരട്ടിയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button