Latest NewsNewsIndia

പലചരക്ക്, പച്ചക്കറി കടകൾക്ക് നാലു മണിക്കൂർ മാത്രം പ്രവർത്തനാനുമതി; കോവിഡ് നിയന്ത്രണങ്ങൾ കർശനമാകുന്നു

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. പലചരക്ക് കടകൾ, പച്ചക്കറി, ഡയറികൾ എന്നിവയ്ക്ക് നാലു മണിക്കൂർ സമയം മാത്രമാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. രാത്രി എട്ടു മണിക്ക് ശേഷം ഹോം ഡെലിവറിയും അനുവദിക്കില്ല. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.

Read Also: തൃശൂർ പൂരത്തിന് കർശന നിയന്ത്രണങ്ങൾ; നിരീക്ഷണത്തിന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ; പാസുള്ളവർക്ക് മാത്രം പ്രവേശനം

പുതിയ ഉത്തരവ് അനുസരിച്ച് പലചരക്ക് കടകൾ, പച്ചക്കറി കടകൾ, ഡയറികൾ, പഴക്കടകൾ എന്നിവ രാവിലെ ഏഴു മണിക്കും 11 മണിക്കും ഇടയിൽ മാത്രമെ തുറക്കാൻ പാടുള്ളു. ബേക്കറികൾ, മിഠായി കടകൾ, ഇറച്ചിക്കടകൾ, മത്സ്യക്കടകൾ തുടങ്ങി എല്ലാത്തരം ഭക്ഷണ വസ്തുക്കൾ വിൽക്കുന്ന കടകൾക്കും നിയന്ത്രണം ഉണ്ട്.

രാവിലെ ഏഴു മണി മുതൽ രാത്രി എട്ടു മണി വരെ ഹോം ഡെലിവറികൾ അനുവദിക്കും. രാത്രി എട്ടു മണിയ്ക്ക് ശേഷം ഇവ അനുവദിക്കില്ല. മെയ് ഒന്നു വരെയാണ് നിയന്ത്രണങ്ങൾ.

Read Also: അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ അനുജൻ ജ്യേഷ്ഠന്റെ മൃതദേഹം കുഴിച്ചിട്ടു; കൊല്ലത്ത് ദൃശ്യം മോഡൽ കൊലപാതകം

shortlink

Related Articles

Post Your Comments

Related Articles


Back to top button