Latest NewsCricketNewsSports

വീണ്ടും ചെറിയ സ്‌കോറിൽ ഒതുങ്ങി മുംബൈ; ഡൽഹിയ്ക്ക് 138 റൺസ് വിജയലക്ഷ്യം

ഡൽഹിക്ക് വേണ്ടി അമിത് മിശ്ര 4 വിക്കറ്റ് വീഴ്ത്തി

ചെന്നൈ: തുടർച്ചയായ നാലാം മത്സരത്തിലും വമ്പൻ സ്‌കോർ കണ്ടെത്താനാകാതെ മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപിറ്റൽസിനെതിരായി നടന്ന മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടാനെ മുംബൈയ്ക്ക് സാധിച്ചുള്ളൂ. ഡൽഹിക്ക് വേണ്ടി അമിത് മിശ്ര 4 വിക്കറ്റ് വീഴ്ത്തി.

Also Read: സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം

തകർച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. സ്‌കോർ 9ൽ നിൽക്കെ 2 റൺസുമായി ക്വിന്റൺ ഡീകോക്ക് മടങ്ങി. മറുഭാഗത്ത് ഉറച്ചുനിന്ന നായകൻ രോഹിത് ശർമ്മ 30 പന്തിൽ 44 റൺസ് നേടി. 3 വീതം ബൗണ്ടറികളും സിക്‌സറുകളും പറത്തിയ രോഹിത് തന്നെയാണ് മുംബൈയുടെ ടോപ് സ്‌കോറർ. ഇഷൻ കിഷൻ 28 റൺസും സൂര്യകുമാർ യാദവ് 24 റൺസുമെടുത്തു. വാലറ്റത്ത് ജയന്ത് യാദവ് നേടിയ 23 റൺസാണ് മുംബൈ സ്‌കോർ 130 കടക്കാൻ സഹായിച്ചത്.

ഡൽഹിക്ക് വേണ്ടി അമിത് മിശ്ര 4 ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് 4 വിക്കറ്റ് വീഴ്ത്തിയത്. ആവേശ് ഖാൻ രണ്ടും മാർക്കസ് സ്‌റ്റോയിനിസ്, കാഗിസോ റബാഡ, ലളിത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button