KeralaLatest NewsNews

സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ രാവിലെ 11 മണിക്കാണ് യോഗം ചേരുക. മുഖ്യമന്ത്രിക്കൊപ്പം മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ പ്രതിദിന രോഗ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

Read Also: പ്രധാനമന്ത്രി അൽപ്പ സമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യു നിലവിൽ വരികയാണ്. രാത്രികാല കർഫ്യു നിലവിൽ വരുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. അത്യാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും റംസാൻ നോമ്പുള്ളവർക്ക് ഇളവുണ്ടാകുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 5144 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 18881 പേർ

രാത്രി 9 മണി മുതൽ അഞ്ചു മണി വരെയാണ് കർഫ്യു. ഈ സമയത്ത് പുറത്തിറങ്ങുന്നത് അത്യാവശ്യകാര്യങ്ങൾക്ക് മാത്രമായിരിക്കണമെന്നാണ് നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button