CricketLatest NewsNewsSports

മുംബൈയ്‌ക്കെതിരെ കരുതലോടെ ബാറ്റ് വീശി ഡൽഹി; ജയം 6 വിക്കറ്റിന്

ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് രണ്ടാം സ്ഥാനത്തെത്തി

ചെന്നൈ: ബാറ്റിംഗ് ദുഷ്‌കരമായമായ പിച്ചിൽ മുംബൈ ഇന്ത്യൻസിനെതിരെ കരുതലോടെ ബാറ്റ് വീശിയ ഡൽഹി ക്യാപിറ്റൽസിന് ജയം. 138 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി 5 പന്ത് ബാക്കി നിർത്തി 6 വിക്കറ്റിന് വിജയിച്ചു. ശിഖർ ധവാന്റെയും സ്റ്റീവ് സ്മിത്തിന്റെയും പ്രകടനമാണ് ഡൽഹിയുടെ വിജയത്തിൽ നിർണായകമായത്.

Also Read: പ്ലാസ്റ്റിക് കുപ്പികളിലാക്കിയ പാനീയങ്ങൾ വെയിലില്‍ വയ്ക്കരുത്; നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഫോമിലുള്ള പൃഥ്വി ഷായെ(7) തുടക്കത്തിൽ തന്നെ ഡൽഹിയ്ക്ക് നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരുമിച്ച സ്മിത്ത്-ധവാൻ സഖ്യം കരുതലോടെ ഇന്നിംഗ്‌സ് പടുത്തുയർത്തി. ധവാൻ 42 പന്തിൽ 45 റൺസ് നേടിയപ്പോൾ 29 പന്തിൽ 33 റൺസായിരുന്നു സ്മിത്തിന്റെ സംഭാവന. 25 പന്തിൽ 22 റൺസ് നേടിയ ലളിത് യാദവും 9 പന്തിൽ 14 റൺസുമായി ഷിമ്രോൺ ഹെറ്റ്മയറും പുറത്താകാതെ നിന്നു.

മുംബൈയ്ക്ക് വേണ്ടി ജയന്ത് യാദവ്, ജസ്പ്രീത് ബൂമ്ര, രാഹുൽ ചഹർ, കീറോൺ പൊള്ളാർഡ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് രണ്ടാം സ്ഥാനത്തെത്തി. 4 മത്സരങ്ങളിൽ 2 വീതം ജയവും തോൽവിയുമായി മുംബൈ നാലാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button