പ്ലാസ്റ്റിക് കുപ്പികളിലാക്കിയ കുടിവെള്ളവും, മറ്റ് പാനീയങ്ങളും വെയിലേല്‍ക്കുന്നിടത്ത് വില്പനയ്ക്ക് വച്ചാല്‍ പിടിച്ചെടുത്ത് നശിപ്പിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന നിർദ്ദേശം. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപാരികൾക്ക് നോട്ടീസ് നല്‍കി.
സൂര്യപ്രകാശമേറ്റ് പ്ലാസ്റ്റിക് കുപ്പിയിലെ പാനീയങ്ങൾക്കും, കുടിവെള്ളത്തിനും രാസമാറ്റമുണ്ടായി വിഷമയമാകുന്നത് മൂലം ഇത് ഉപയോഗിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത് കണക്കിലെടുത്താണ് നടപടി. കൊടും ചൂടുകാലത്ത് കുപ്പിവെള്ളത്തിന്റെയും പാനീയങ്ങളുടെയും വില്പനയില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്.
കുടിവെള്ളം പുറത്ത് നിന്ന് വാങ്ങുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും ആ വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തണം. കുടിവെള്ളം എത്തിച്ച ലോറിയുടെ നമ്പർ, ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ്, കുടിവെള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവ സൂക്ഷിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
Post Your Comments