വീട്ടിലെ കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ തന്നെ വളര്‍ത്തു മൃഗങ്ങളേയും പരിപാലിക്കേണ്ടതുണ്ട്. അശ്രദ്ധമായി ഇവ എന്തെങ്കിലും എടുത്ത് കഴിച്ചാല്‍ ജീവന് തന്നെ നഷ്ടമായേക്കാം. വളര്‍ത്തു മൃഗങ്ങളുടെ ഓരോ ചലനങ്ങളും നാം ശ്രദ്ധിക്കേണ്ടതുണ്ട്. 22 കാരിയായ റേച്ചല്‍ ഹിക്ക് എന്ന സ്ത്രീ ഇത്തരത്തില്‍ ശ്രദ്ധിച്ചതിനാലാണ് തന്റെ വളര്‍ത്തു നായയുടെ ജീവന് രക്ഷിക്കാനായത്. ഈസ്റ്റര്‍ ദിനത്തിലാണ് സംഭവം.
റേച്ചലിന്റെ ഗോള്‍ഡന്‍ റിട്രീവര്‍ നായ ആപ്പിള്‍ എയര്‍പോഡിന്റെ കെയ്സ് അടക്കം വിഴുങ്ങുകയായിരുന്നു. വളര്‍ത്തു നായയുടെ ഫോട്ടോയില്‍ പകര്‍ത്തുകയായിരുന്നു റേച്ചല്‍. ഇതിനിടെയാണ് മുകളിലേക്ക് ചാടിയ നായ പോക്കറ്റില്‍ കിടന്ന ആപ്പിള്‍ എയര്‍പോഡ് വിഴുങ്ങിയത്. പോക്കറ്റില്‍ നിന്ന് എന്തോ വീണെന്ന് റേച്ചല്‍ മനസിലാക്കുന്നത് മുമ്പ് തന്നെ വളര്ത്തുന്നായ എയര്‍പോഡ് ഒന്നടങ്കം വിഴുങ്ങിയിരുന്നു. ഉടന്‍ വളര്‍ത്തു നായയുമായി റേച്ചല്‍ മൃഗ ഡോക്ടറുടെ അടുത്ത് എത്തി.
https://www.facebook.com/VetsNow/photos/a.321557244596058/3918792381539175/?type=3
എയര്‍പോഡിന്റെ ബാറ്ററിയിലുള്ള ആസിഡ് ജീവന് പോലും നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട് എന്ന് മനസിലാക്കിയ ഡോക്ടര്‍ ഉടന്‍ നായയെ സ്കാന്‍ ചെയതു. റേഡിയോഗ്രാഫിക്ക് ചിത്രങ്ങളില്‍ വയറിനുള്ളില്‍ എയര്‍പോഡ് കിടക്കുന്നത് വ്യക്തമായി കാണാമായിരുന്നു. ഒട്ടും സമയം പാഴാക്കാതെ തന്നെ നായയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പുറത്തെടുത്ത എയര്പോഡിനാകട്ടെ യാതൊരു വിധ കേടുപാടുകളും സംഭവിച്ചില്ലെന്ന് മാത്രമല്ല പ്രവര്‍ത്തന സജ്ജവുമാണെന്ന് ഡോക്ടര്‍ പറയുന്നു.
Post Your Comments