KeralaLatest NewsNewsIndiaCrime

വൈഗയെ സനു മോഹൻ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വിശദീകരിച്ച് കൊച്ചി സിറ്റി പോലീസിൻ്റെ പത്രസമ്മേളനം

വൈഗയെ കൊലപ്പെടുത്തിയത് പിതാവ് സനു മോഹൻ തന്നെയാണെന്ന് പൊലീസ്

കൊച്ചി: ക​ള​മ​ശേ​രി മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെത് കൊലപാതകമെന്ന് പൊലീസ്. വൈഗയെ കൊലപ്പെടുത്തിയത് പിതാവ് സനു മോഹൻ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. കടബാധ്യതയാണ് കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചതെന്ന് സനു മോഹൻ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. കൊച്ചിയിൽ വാർത്താസമ്മേളനത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതി രണ്ട് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞു. വൈഗയെ കൊലപ്പെടുത്തിയത് സനു മോഹൻ ഒറ്റയ്ക്ക്. കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കാനുള്ള ശ്രമവും നടന്നു. കടബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. താൻ മരിച്ചാൽ കുട്ടി ഒറ്റയ്ക്കാകുമെന്ന് കരുതി ചെയ്തതാണെന്ന് സനു മോഹൻ വ്യക്തമാക്കി.

Also Read:കാസർഗോഡ് വിചിത്ര ഉത്തരവുമായി കളക്ടർ; പ്രതിഷേധം ശക്തം

കൊച്ചിയിലെ ഫ്ലാറ്റിലെത്തി വൈഗയെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ശ്വാസം മുട്ടിച്ചപ്പോൾ വൈഗ ബോധരഹിതയായെന്നും മരിച്ചെന്നു കരുതി പുഴയിൽ തള്ളുകയായിരുന്നു എന്നുമാണ് ഇയാളുടെ മൊഴി. ഒ​ളി​വി​ല്‍​പ്പോ​യ​ത​ല്ല മ​രി​ക്കാ​ന്‍ പോ​യ​താ​ണെ​ന്നും മൊ​ഴി. പ​ല​ത​വ​ണ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ലെ​ന്നും സ​നു പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യ​താ​യാ​ണു സൂ​ച​ന. മൊ​ഴി​യി​ല്‍ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നു വി​ധേ​യ​നാ​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button