KeralaNattuvarthaLatest NewsNews

വേണ്ടത് പ്രതീകാത്മക പൂരം, തൃശൂർ പൂരം അനുമതിക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കോവിഡ് രണ്ടാംഘട്ട രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ തൃശ്ശൂർ പൂരം ഉൾപ്പെടെ മുഴുവൻ ആൾക്കൂട്ട സാഹചര്യങ്ങളും ഒഴിവാക്കപ്പെടേണ്ടതാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. തൃശ്ശൂർ പൂരം കഴിഞ്ഞ വർഷത്തെ പോലെ ചടങ്ങ് മാത്രമാക്കി നടത്തിയാൽ മതിയെന്നും കഴിഞ്ഞ വർഷത്തേക്കാൾ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് വ്യക്തമാക്കി. ഈ സമയത്ത് പൂരം പോലുള്ള ആഘോഷപരിപാടികൾക്ക് അനുമതി നല്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെയ്ക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

കോവിഡ് നിയന്ത്രണങ്ങളോ, സാമൂഹ്യ അകലമോ പാലിച്ചുകൊണ്ടുള്ള പൂരം പ്രായോഗികമല്ല. അമിതമായ പോലീസ് നിയന്ത്രണങ്ങള്‍ക്ക് അത് വഴിതുറക്കുകയും ചെയ്യും. വലിയ പ്രതിസന്ധികള്‍ നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ട്. ഈ മഹാമാരി കാലത്ത് പൂരം മാറ്റിവെക്കുക എന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തിരുമാനമെടുക്കണമെന്ന് പൂരം നടത്തിപ്പുകാരോടും സര്‍ക്കാരിനോടും അഭ്യർഥിക്കുന്നതായി സംയുക്ത പ്രസ്താവനയിൽ പറയുന്നു.

കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഓക്സിജനും മരുന്നുകള്‍ക്കുപോലും ക്ഷാമം നേരിടാം. നിയന്ത്രണങ്ങളോ, സാമൂഹ്യ അകലമോ പാലിച്ചുകൊണ്ടുള്ള പൂരം പ്രായോഗികമല്ലെന്ന് വ്യക്തമാണ്. അമിതമായ പോലീസ് നിയന്ത്രണങ്ങള്‍ക്ക് ഉള്ള സാചര്യത്തിലേക്ക് അത് വഴിതുറക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button