തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം നടപ്പാക്കാനും നൈറ്റ് കർഫ്യൂ ഏർപ്പെടുത്തുന്നതിനും തീരുമാനം. നാളെ മുതൽ രണ്ടാഴ്ചത്തേക്കാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കി. രാത്രി 9 മുതൽ രാവിലെ 5 വരെ നൈറ്റ് കർഫ്യൂ പ്രഖാപിച്ചു. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ വിമുഖത കാണിക്കുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ സുപ്രധാന തീരുമാനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
* സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ
* രാത്രി 9 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ
* പൊതുഗതാഗതത്തിന് നിയന്ത്രണമില്ല.
* വർക്ക് ഫ്രം ഹോം നടപ്പിലാക്കും
* തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും.
* പൂരപ്പറമ്പില്‍ പൊതുജനങ്ങക്ക് പ്രവേശനമില്ല
* പൂരപ്പറമ്പിൽ സംഘാടകർക്ക് മാത്രം അനുമതി
* സ്വകാര്യ ട്യൂഷൻ സെന്റർ പാടില്ല.
* ഓൺലൈൻ ക്ലാസ് നടക്കും.
* തിയേറ്ററുകൾ 7 മണി വരെ മാത്രം.
* മാളുകളിൽ കർശനനിയന്ത്രണം
Post Your Comments