Latest NewsNewsIndia

കോവിഡിനെതിരെ പ്രതിരോധക്കോട്ട തീർത്ത് രാജ്യം; മെയ് 1 മുതൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ ലഭ്യമാകും

ന്യൂഡൽഹി: രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും മെയ് 1 മുതൽ വാക്‌സിൻ ലഭ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

Read Also: സംസ്ഥാനത്ത് ബംഗ്ലാദേശികൾ വോട്ട് ചെയ്തു; ഗുരുതര ആരോപണവുമായി ശോഭാ സുരേന്ദ്രൻ

പരമാവധി ഇന്ത്യക്കാർക്ക് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ വാക്‌സിൻ ലഭിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്താൻ ഒരു വർഷത്തിലേറെയായി സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക റെക്കോർഡ് വേഗതയിൽ ഇന്ത്യ ആളുകൾക്ക് വാക്‌സിനേഷൻ നൽകുന്നുണ്ടെന്നും ഇതിലും വലിയ വേഗതയോടെ രാജ്യം ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയത് ബീഹാറിലെ ‘റോബിൻ ഹുഡ്’; ഇർഫാൻ എന്നയാളെ തിരിച്ചറിഞ്ഞു

കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 16 ന് രാജ്യവ്യാപകമായുള്ള വാക്‌സിനേഷൻ യജ്ഞത്തിന് ഇന്ത്യ തുടക്കം കുറിച്ചു. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിരപോരാളികൾക്കും ഇന്ത്യ ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകി. പിന്നീട് 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും അതിന് ശേഷം 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും രാജ്യത്ത് വാക്‌സിൻ കുത്തിവെയ്പ്പ് നടത്തി.

കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി രാജ്യത്തെ പ്രമുഖ ഡോക്ടർമാരുമായി പ്രധാനമന്ത്രി ഇന്ന് സംവദിച്ചിരുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തെ സഹായിച്ച എല്ലാ ആരോഗ്യ വിദഗ്ധർക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button