ഒപ്പോ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ സെഗ്മെന്റിലേക്ക് A54 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 13,490 രൂപ, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,490 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 15,990 രൂപ എന്നിങ്ങനെയാണ് ഒപ്പോ A54-യുടെ വില.
ക്രിസ്റ്റൽ ബ്ലാക്ക്, മൂൺലൈറ്റ് ഗോൾഡ്, സ്റ്റാറി ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമായ ഒപ്പോ A54 വില്പന ചൊവ്വാഴ്ച (ഏപ്രിൽ 20) ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിലൂടെയും തിരഞ്ഞെടുത്ത റീറ്റെയ്ൽ ഔട്ട്ലെറ്റുകളിലൂടെയും ആരംഭിക്കും.
ലോഞ്ചിന്റെ ഭാഗമായി HDFC ബാങ്ക് കാർഡ്, ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1,000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് ഒരുക്കിയിരിക്കുന്നത്. വെറും 1 രൂപയ്ക്ക് കംപ്ലീറ്റ് മൊബൈൽ പ്രൊട്ടക്ഷൻ, ഒരു രൂപയ്ക്ക് 70 ശതമാനം ബായ് ബാക് ഗ്യാരണ്ടീ, ഇപ്പോൾ ഒപ്പോയുടെ ഫോൺ ഉപയോഗിക്കുന്നവർക്ക് 1000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ എന്നിവയും ഒരുക്കിയിട്ടുണ്ട്.
Post Your Comments