മുംബൈ: ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി തുടർച്ചയായ രണ്ടാം മത്സരത്തിലും റെക്കോർഡ് സ്വന്തമാക്കി നായകൻ മഹേന്ദ്ര സിംഗ് ധോണി. നായകൻ എന്ന നിലയിൽ 200-ാം മത്സരത്തിലാണ് ചെന്നൈ ധോണിയ്ക്ക് കീഴിൽ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയ്ക്ക് വേണ്ടി 200 മത്സരങ്ങൾ എന്ന റെക്കോർഡും ധോണി സ്വന്തമാക്കിയിരുന്നു.
മെസിയും റൊണാൾഡോയുമില്ലാതെ ഖത്തർ ലോകകപ്പ്? നിലപാട് കടുപ്പിച്ച് യുവേഫ; കാരണം ഇതാണ്
ഒരു മത്സരത്തിൽ ഒഴികെ ബാക്കി എല്ലാ മത്സരങ്ങളിലും ധോണിയാണ് ചെന്നൈയെ നയിച്ചത്. 2012ൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സുരേഷ് റെയ്‌നയായിരുന്നു ചെന്നൈയുടെ നായകൻ. ചാമ്പ്യൻസ് ലീഗിൽ 24 മത്സരങ്ങളിൽ ധോണി ചെന്നൈയെ നയിച്ചിട്ടുണ്ട്. 2008ൽ ഐപിഎൽ ആരംഭിച്ചത് മുതൽ സൂപ്പർ കിംഗ്‌സിന്റെ നായക സ്ഥാനത്ത് ധോണിയുണ്ട്.
ധോണിക്ക് കീഴിൽ 2010, 2011, 2018 വർഷങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് കിരീടം ചൂടിയിട്ടുണ്ട്. 2010ലും 2014ലും ചെന്നൈയെ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിക്കാനും ധോണിക്കായി. കഴിഞ്ഞ സീസണിൽ ഒഴികെ ഐപിഎല്ലിൽ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിട്ടില്ലെന്നതും ധോണിയുടെ നായക മികവാണ് വ്യക്തമാക്കുന്നത്. ധോണി നായകനായി ഇറങ്ങുന്ന 200-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ ജയിച്ചുകയറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Post Your Comments