Latest NewsKerala

ഭാര്യയുടെ സ്‌കൂട്ടറിൽ നിന്ന് കണ്ടെത്തിയത് നിർണ്ണായക രേഖകൾ : സനുമോഹന്റെ രഹസ്യ ഇടപാടുകൾ ഞെട്ടിക്കുന്നത്

ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി 11 ലക്ഷം രൂപ സാനു വായ്‌പയെുത്തതിന്റെ രേഖകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി: നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം സാനു മോഹന്‍ അടിമുടി മാന്യനാണ്. ലവലേശം സംശയത്തിന് ഇടകൊടുക്കാതെയാണ് സാനു എല്ലാവരോടും പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സാനു മോഹന്റെ ചരിത്രം വളരെ ബുദ്ധിമുട്ടോടെയാണ് പൊലീസ് ശേഖരിച്ചത്. ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി 11 ലക്ഷം രൂപ സാനു വായ്പയെടുത്തതിന്റെ രേഖകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നതായും തെളിവുകളുണ്ട്. ഫ്ളാറ്റില്‍ നിന്നും ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയില്‍ നിന്നും ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താമസിച്ചിരുന്ന ഫ്ളാറ്റില്‍ റസിഡന്റ്സ് അസോസിയേഷന്‍ തുടങ്ങാന്‍ മുന്‍പന്തിയില്‍ നിന്നത് സാനുവായിരുന്നു. അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയായ ആയിരുന്ന സാനു എല്ലാവരുടേയും വിശ്വാസം വളരെ വേഗമാണ് നേടിയെടുത്തത്.

തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഫ്ലാറ്റിലുളളവരുടെ കൈയില്‍ നിന്ന് പലതവണ സാനു പണം കടം വാങ്ങിയിരുന്നു. ഇതില്‍ ചിലര്‍ക്ക് പകരം നല്‍കിയ ചെക്ക് മടങ്ങിയെങ്കിലും നല്ലവനായ സാനുവിനെ ആരും സംശയിച്ചില്ല. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ കേസുകള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഫ്ളാറ്റിലുളളവര്‍.മുംബയ് പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ് സാനു. അവരുടെ കണ്ണുവെട്ടിച്ചാണ് കേരളത്തിലേക്ക് കടന്നത്. മുംബയില്‍ ബിസിനസ് നടത്തുമ്പോഴായിരുന്നു തട്ടിപ്പ്.

നാട്ടിലെത്തി സ്വന്തം കുടുംബവുമായി ബന്ധപ്പെടാന്‍ ഒരു താത്പര്യവും പലപ്പോഴും സാനു കാണിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആറു മാസമായി ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഭാര്യയെയും മകളെയും കൂട്ടി ബന്ധുവീടുകളിലെത്തി. ഇതിനിടെയാണ് ഭാര്യയുമായും മകള്‍ വൈഗയുമായുളള സാനുവിന്റെ അടുപ്പം കുറഞ്ഞത്. ഭര്‍ത്താവ് തങ്ങളോട് അകലം പാലിച്ചിരുന്നുവെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

അതേസമയം വൈഗയെ കൊലപ്പെടുത്തിയത് പിതാവ് സനു മോഹന്‍ തന്നെയാണെന്ന് കൊച്ചി പൊലീസ്. എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ മാത്രമാണ് കൂടുതല്‍ വ്യക്തത വരുത്തേണ്ടതെന്നും കൊച്ചി സിറ്റി പൊലീസ്‌കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ മരിച്ചാല്‍ കുട്ടി ഒറ്റയ്ക്കാകുമോയെന്ന ആശങ്ക സനുവിന് ഉണ്ടായിരുന്നുവെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്. കൊലപാതകം സനു ഒറ്റയ്ക്ക് നടത്തിയതാണ്, ഇതില്‍ മറ്റാര്‍ക്കും പങ്കില്ല. തെളിവ് നശിപ്പിക്കാന്‍ സാനു മോഹന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നുണ് കമ്മീഷണര്‍ അറിയിച്ചു. കടബാദ്ധ്യതയാണ് സാനുവിനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button