Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19Latest NewsNewsIndia

ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ; എന്തൊക്കെ തുറന്ന് പ്രവർത്തിക്കും? പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ഏഴ് ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂഡൽഹി: കൊവിഡ് വർധിച്ച് വരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. ഏഴ് ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി മുതൽ തിങ്കളാഴ്ച വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റെക്കോർഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ലോക്ക്ഡൗൺ പ്രഖ്യാപനം.

എല്ലാ സ്വകാര്യ ഓഫീസുകളും ഉടൻ തന്നെ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറണമെന്ന് സർക്കാർ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളും അവശ്യ സര്‍വീസുകളും മാത്രം തുറന്ന് പ്രവർത്തിക്കും. ഇന്ന് രാവിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലുമായി നടത്റ്റിയാ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ഡൽഹിയിലെ ആശുപത്രികളുടെ അവസ്ഥയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. ആശുപത്രി കിടക്കകൾ, ഓക്സിജൻ, മരുന്നുകൾ എന്നിവയുടെ വലിയ ലഭ്യതകുറവുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു.

Also Read:കോവിഡ്​ നാലുദിവസത്തിനകം ഭേദമാക്കാൻ മരുന്ന്​ വികസിപ്പിച്ചതായി കമ്പനി, മരുന്ന്​ ഫലപ്രദമെന്ന്​ നിര്‍മാതാക്കള്‍​

സർക്കാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് അവരുടെ ഐഡൻ്റിറ്റി കാർഡോടു കൂടി അവശ്യാനുസരണം യാത്ര ചെയ്യാവുന്നതാണ്. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ, ഗർഭിണികൾ, അസുഖബാധിതർ എന്നിവർക്ക് അവശ്യാനുസരണം യാത്ര ചെയ്യാം. കൊവിഡ് പരിശോധന, വാക്സിൻ സ്വീകരിക്കൽ എന്നിവയ്ക്കായി പോകുന്നവർ കൈയ്യിൽ തിരിച്ചറിയൽ കാർഡ് കരുതണം.

ശനിയാഴ്ച 24,375 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 167 മരണങ്ങളും നഗരത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഇത് വീണ്ടുമുയർന്നു. 25,462 പുതിയ കേസുകളാണ് ഡൽഹിയിൽ റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായി ഉയർന്നു. ഇതോടെയാണ് കർശന നിയന്ത്രണങ്ങളിലേക്ക് സർക്കാർ നീങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button