മുംബൈ: രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. ഫാഫ് ഡുപ്ലസിയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ.
മൂന്നാം മത്സരത്തിലും ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് (10) നിരാശപ്പെടുത്തി. ഫാഫ് ഡുപ്ലസി 17 പന്തിൽ 33 റൺസ് നേടി. 4 ബൗണ്ടറികളും 2 സിക്‌സറുകളുമാണ് ഡുപ്ലസിയുടെ ബാറ്റിൽ നിന്നും പിറന്നത്. 20 പന്തിൽ 26 റൺസ് നേടിയ മൊയീൻ അലിയുടെയും 17 പന്തിൽ 27 റൺസ് നേടിയ അമ്പാട്ടി റായ്ഡുവിന്റെയും ഇന്നിംഗ്‌സുകളാണ് ചെന്നൈയുടെ സ്‌കോർ 150 കടത്താൻ സഹായിച്ചത്. അവസാന നിമിഷം ആഞ്ഞടിച്ച ഡ്വെയ്ൻ ബ്രാവോ 8 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്നു.
രാജസ്ഥാന് വേണ്ടി ചേതൻ സക്കറിയ 4 ഓവറിൽ 36 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ക്രിസ് മോറിസ് 4 ഓവറിൽ 33 റൺസ് വഴങ്ങി 2 വിക്കറ്റും മുസ്താഫിസുർ റഹ്മാൻ, രാഹുൽ തെവാതിയ എന്നിവർ ഒരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 189 റൺസ് വിജയലക്ഷ്യത്തിലേയ്ക്കുള്ള രാജസ്ഥാന്റെ മുന്നേറ്റത്തിൽ സഞ്ജു സാംസണിന്റെയും ജോസ് ബട്‌ലറിന്റെയും പ്രകടനം ഏറെ നിർണായകമാകും.
Post Your Comments