ന്യൂഡല്‍ഹി: രാജ്യമെങ്ങും കോവിഡ് വൈറസിന്റെ രണ്ടാം ഘട്ട വ്യാപന ഭീതിയിലാണ്. രോഗബാധിതർ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ഇന്ന് രാത്രി പത്തുമണി മുതല്‍ ഏപ്രില്‍ 26 രാവിലെ അഞ്ച് മണിവരെയാണ് ലോക്ക്ഡൗണ്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. മദ്യവില്‍പ്പനശാലകള്‍ അടച്ചിടും.
ഡല്‍ഹിയില്‍ പലയിടത്തും മദ്യവില്‍പ്പനശാലകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടത്തും സാമുഹിക അകലം പോലും പാലിക്കുന്നില്ല. ഈ സമയത്ത് മദ്യം വാങ്ങാനെത്തിയ സ്ത്രീ ലോക്ക്ഡൗണ്‍ കാലത്ത് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുരുതെന്ന് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.
read also:സംസ്ഥാനത്ത് ബംഗ്ലാദേശികൾ വോട്ട് ചെയ്തു; ഗുരുതര ആരോപണവുമായി ശോഭാ സുരേന്ദ്രൻ
‘രണ്ട് കുപ്പി മദ്യം വാങ്ങാനാണ് താന്‍ ഇവിടെ എത്തിയത്. വാക്‌സിനോ മരുന്നിനോ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയില്ല. ഞാന്‍ 35 വര്‍ഷമായി മദ്യപിക്കുന്നു, ഒരിക്കലും മരുന്ന് കഴിക്കേണ്ടിവന്നിട്ടില്ല. കുടിക്കുന്നവരെല്ലാം കോവിഡില്‍ നിന്ന് സുരക്ഷിതരാണെന്നുമാണ്”. സ്ത്രീ വീഡിയോയില്‍ പറയുന്നു.
Post Your Comments