KeralaLatest NewsNews

ഫ്‌ലാറ്റില്‍ വെച്ച്‌ ശ്വാസം മുട്ടിച്ചെങ്കിലും വൈഗ മരിച്ചില്ല; സനു മോഹന്റെ കുറ്റസമ്മത മൊഴിയിലെ നിര്‍ണായക വിവരങ്ങള്‍

വൈഗയെ കെട്ടിപ്പിടിച്ച്‌ ശരീരത്തോട് ചേര്‍ത്ത് ശ്വാസം മുട്ടിച്ചു

കൊച്ചി: മുട്ടാർ പുഴയിൽ നിന്നും 13കാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പിതാവ് സനു മോഹനെ കോടതിയില്‍ പോലീസ് കസ്റ്റഡിയിൽ വിട്ടു. കാക്കനാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സനു മോഹനെ ഹാജരാക്കിയത്.മകളെ കൊലപ്പെടുത്തിയത് താനാണെന്ന് സനു മോഹന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ തീരുമാനമെന്നും കുഞ്ഞിനെ പുഴയിലെറിഞ്ഞ ശേഷം തനിക്ക് അതിന് കഴിഞ്ഞില്ലെന്നും സനു മോഹന്‍ പൊലീസിനു മൊഴി നൽകി.

സനു മോഹന്റെ കുറ്റസമ്മത മൊഴിയിലെ നിര്‍ണായക വിവരങ്ങള്‍

* കൊലപാതക കാരണം കടബാധ്യത

* കടബാധ്യത പെരുകിയപ്പോള്‍ മകള്‍ക്കൊപ്പം മരിക്കാന്‍
തീരുമാനിച്ചെന്ന് സനു മോഹന്‍

* തനിയെ മരിച്ചാല്‍ മകള്‍ അനാഥയാകുമെന്ന്
കരുതി

* മരിക്കാന്‍ പോകുകയാണെന്ന് മകളോട് പറഞ്ഞു

* വൈഗയെ കെട്ടിപ്പിടിച്ച്‌ ശരീരത്തോട് ചേര്‍ത്ത്
ശ്വാസം മുട്ടിച്ചു

* ഫ്‌ലാറ്റില്‍ വെച്ച്‌ ശ്വാസം മുട്ടിച്ചെങ്കിലും
വൈഗ മരിച്ചില്ല

* പിന്നീടാണ് പുഴയില്‍ എറിയാന്‍ തീരുമാനിച്ചത്

* വൈഗയെ കയ്യിലെടുത്ത് പുഴയിലേക്ക്
താഴ്ത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button