കോവിഡ് രണ്ടാം തരംഗത്തിൽ ഉയർന്ന വ്യാപന നിരക്ക് ഇല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ. ഓക്സിജന്റെ ഉയർന്ന ആവശ്യകത കോവിഡിന്റെ രണ്ടാം തരംഗത്തിലുണ്ട്. മരണ നിരക്കിന്റെ കണക്കിൽ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം തരംഗത്തിൽ രോഗത്തിന് ലക്ഷണവും ഗുരുതരാവസ്ഥയും കുറവാണ്. ശ്വാസതടസമാണ് രണ്ടാം തരംഗത്തിൽ കൂടുതലായി പ്രകടമാകുന്ന ലക്ഷണം. രണ്ട് തരംഗത്തിലും രോഗം ബാധിച്ചവരിൽ 70 ശതമാനവും 45 വയസിന് മുകളിലുള്ളവരാണ്. ഇനിയും തിരിച്ചറിയാനാവാത്ത വൈറസിന്റെ വകഭേദങ്ങൾ നിലനിൽക്കുന്നത് കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments