നോർവേയിലെ പ്രമുഖ സൈദ്ധാന്തികൻ, ഹാൻസ് ക്രിസ്റ്റ്യൻ ഗാർഡെർ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് തട്ടിപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നയാളായിരുന്നു അദ്ദേഹം. കോവിഡ് ജലദോഷമോ പനിയോ പോലെയാണെന്നും പകർച്ച വ്യാധിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ തിയറി. സമൂഹ മാധ്യമങ്ങളിൽ കോവിഡിനെക്കുറിച്ച് ഇയാൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ നിലനിന്നിരുന്ന പ്രദേശത്തെ തൻെറ വീട്ടിൽ മാനദണ്ഡങ്ങളെ വെല്ലുവിളിച്ച് ഗാർഡെർ പാർട്ടികൾ സംഘടിപ്പിച്ചിരുന്നു.പാർട്ടിയിൽ എത്ര പേർ പങ്കെടുത്തുവെന്നത് സംബന്ധിച്ച് അധികൃതർക്ക് വ്യക്തത ലഭിച്ചിട്ടില്ല.
ഇതിനു പിന്നാലെ ഇയാൾ അസുഖ ബാധിതനായെങ്കിലും ഇക്കാര്യം മറച്ചുവെച്ചാണ് കഴിഞ്ഞിരുന്നത് ഇതേത്തുടർന്ന് ആരോഗ്യം വഷളാവുകയും മരിക്കുകയുമായിരുന്നു. മരണ ശേഷം ആശുപത്രിയിൽ നടത്തിയ ടെസ്റ്റിലാണ് കോവിഡ് ബാധിച്ചതായി തെളിഞ്ഞത്.
Post Your Comments