Latest NewsKeralaNews

മാദ്ധ്യമങ്ങള്‍ എന്നെ വേട്ടയാടി, അവരുടെ അപമാനത്തിന് ഇരയായി; ആഞ്ഞടിച്ച് കായംകുളം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.പ്രതിഭ

ന്യൂയോര്‍ക്ക്: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മാദ്ധ്യമങ്ങള്‍ തന്നെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നുവെന്ന് കായംകുളത്തെ ഇടതു സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ യു. പ്രതിഭ. അപമാനപരവും അപകീര്‍ത്തികരവുമായ രീതിയിലാണ് മാദ്ധ്യമങ്ങള്‍ പെരുമാറിയത്. എതിര്‍ സ്ഥാനാര്‍ത്ഥിക്കു വേണ്ടി മാദ്ധ്യമങ്ങള്‍ പി ആര്‍ വര്‍ക്ക് ചെയ്തു. അവരുടെ വീട്ടിലായിരുന്നു എല്ലായിപ്പോഴും മാദ്ധ്യമങ്ങളെന്നും പ്രതിഭ ആരോപിച്ചു. അമേരിക്കയിലെ മലയാളി അസോസിയേഷന്‍ ഫോമാ സംഘടിപ്പിച്ച ഇലക്ഷന്‍ ഡിബേറ്റിലാണ് മാദ്ധ്യമങ്ങള്‍ക്കെതിരെ പ്രതിഭ രംഗത്തുവന്നത്.

Read Also : സി.പി.എമ്മിന്റെ ഉരുക്കുകോട്ടകള്‍ ഉലയുമോ ? തുടര്‍ ഭരണം സ്വപ്‌നം കാണുമ്പോഴും സഖാക്കള്‍ക്ക് ഉള്ളില്‍ ഭയം

‘മാദ്ധ്യമങ്ങളാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട സ്ഥാനാര്‍ത്ഥി താനായിരുന്നു. അതില്‍ അഭിമാനമുണ്ട്. മാദ്ധ്യമങ്ങള്‍ താലോലിച്ചിരുന്നെങ്കില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് സംശയിക്കുമായിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വീടിനു ചുറ്റുമായിരുന്നു മാദ്ധ്യമങ്ങള്‍ സദാസമയം. മാദ്ധ്യമങ്ങള്‍ക്ക് മറ്റുള്ളവരെ വിമര്‍ശിക്കാന്‍ അവകാശമുള്ളതുപോലെ മാദ്ധ്യമങ്ങളെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട് ‘ അവര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button