Latest NewsKeralaNewsCrime

മകളുടെ മരണശേഷവും സനു മോഹൻ സന്തോഷവാനായിരുന്നുവെന്ന് വെളിപ്പെടുത്തൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

സനു മുങ്ങിയത് റിസപ്ഷനിലിരുന്ന് പത്രം മുഴുവന്‍ വായിച്ച ശേഷമെന്ന് വെളിപ്പെടുത്തൽ

മംഗലൂരു: വൈഗയെന്ന പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ മൂന്ന് ദിവസം മൂകാംബികയിലെ ഹോട്ടലില്‍ തങ്ങിയിരുന്നുവെന്ന് വിവരം. മകളുടെ മരണത്തിനു ശേഷം കാണാതായ സനു മോഹന്‍റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയില്ലെന്ന് കൊല്ലൂരിലെ ഹോട്ടല്‍ ജീവനക്കാരന്‍ ഡിജോ പറയുന്നു. സനുവിനെ സന്തോഷത്തോടെയാണ് കണ്ടത്. യാതോരു വിഷമവും സങ്കോചവും ഭയവും മുഖത്തുണ്ടായിരുന്നില്ലെന്ന് ഡിജോ പാട്ടയുന്നു.

സനു മോഹൻ കഴിഞ്ഞ മൂന്ന് ദിവസമായി താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണ് ഡിജോ. ഇയാള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ വിവരം ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഹോട്ടലിലെ ബില്ലടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹന്‍ കടന്നുകളഞ്ഞതെന്നാണ് ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി.

ആറ് ദിവസം താമസിച്ചതിന്‍റെ 5,700 രൂപ തരാനുണ്ട്. പണം ഒരുമിച്ച്‌ നല്‍കാം എന്ന വാക്ക് വിശ്വസിച്ചു.16ാം തിയതി രാവിലെ ലോഡ്ജിന്‍റെ റിസപ്ഷനിലിരുന്ന് സനു മോഹന്‍ പത്രം വായിച്ചിരുന്നു. അതിനുശേഷമാണ് മുങ്ങിയതെന്ന് ജീവനക്കാരന്‍ പറഞ്ഞു.

Also read:സി.പി.എമ്മിന്റെ ഉരുക്കുകോട്ടകള്‍ ഉലയുമോ ? തുടര്‍ ഭരണം സ്വപ്‌നം കാണുമ്പോഴും സഖാക്കള്‍ക്ക് ഉള്ളില്‍ ഭയം

അതേസമയം, സനു മോഹൻ സഞ്ചരിച്ചിരുന്ന വാഹനം മംഗലാപുരത്ത് നിന്നും കണ്ടെത്തിയതായി സൂചന. സനുവിനായി പൊലീസ് കർണാടകയിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. സനു മോഹന് അഞ്ചുവര്‍ഷത്തിലധികമായി സ്വന്തം കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പുണെയില്‍ ബിസിനസ് നടത്തിയിരുന്ന ഇയാള്‍ തിരിച്ചെത്തിയശേഷം കങ്ങരപ്പടിയില്‍ ഭാര്യ രമ്യയുടെ പേരില്‍ വാങ്ങിയ ഫ്ളാറ്റിലായിരുന്നു താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button