ന്യൂഡൽഹി: രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിന് കരുത്ത് പകർന്ന് ഇന്ത്യൻ റെയിൽവേ. വിവിധ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ ക്ഷാമം ഉണ്ടാകുന്നതായി റിപ്പോർട്ട് വന്നതിന് പിന്നാലെ ഓക്‌സിജൻ എക്‌സ്പ്രസ് ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം. കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.
Also Read: രോഗികൾക്കായി ഐസൊലേഷൻ കോച്ചുകൾ തയ്യാർ; കോവിഡ് പോരാട്ടത്തിൽ പങ്കുചേർന്ന് ഇന്ത്യൻ റെയിൽവേ
രോഗികൾക്ക് വലിയ അളവിലും വേഗത്തിലും ഓക്‌സിജൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓക്‌സിജൻ എക്‌സ്പ്രസ് സർവീസ് നടത്തുക. ഇത്തരം ട്രെയിനുകളുടെ ഗതാഗതത്തിനായി ഹരിത ഇടനാഴികൾ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. ദ്രവീകൃത മെഡിക്കൽ ഓക്‌സിജനും ഓക്‌സിജൻ സിലിണ്ടറുകളുമായിരിക്കും ഈ ട്രെയിനുകളിൽ കൊണ്ടുപോകുകയെന്ന് പീയുഷ് ഗോയൽ അറിയിച്ചു.
ഓക്‌സിജൻ ടാങ്കറുകളുടെ നീക്കം സുഗമമാക്കാൻ റെയിൽവേയുടെ സഹായം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കണമെന്ന് മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് ഗുരുതരമായി ബാധിച്ചവർക്കുള്ള ചികിത്സയിൽ ഓക്‌സിജന്റെ ലഭ്യത പ്രധാനപ്പെട്ട ഘടകമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നേരത്തെ, ട്രെയിനുകളിൽ ഐസൊലേഷൻ കോച്ചുകൾ സജ്ജീകരിച്ചും റെയിൽവേ മാതൃകയായിരുന്നു.
Post Your Comments