KeralaLatest NewsNews

സനു മോഹനെ കുറിച്ച് കൂടുതല്‍ ദുരൂഹത, മൂകാംബികയില്‍ നിന്ന് ഗോവയിലേയ്ക്ക് കടന്നതായി സംശയം

കൊച്ചി: മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച വൈഗയുടെ പിതാവ് സനു മോഹനെ കുറിച്ച് കൂടുതല്‍ ദുരൂഹത. മൂകാംബികയിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല.

Read Also : വൈഗയുടെ ശരീത്തിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്

മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലില്‍ സനു മോഹന്‍ ഏപ്രില്‍ 10 മുതല്‍ 16 വരെ താമസിച്ചിരുന്നതായി ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഹോട്ടലില്‍ രണ്ടായിരം രൂപയാണ് കൊടുത്തിരുന്നത്. 15 ന് വൈകിട്ട് ഹോട്ടല്‍ ജീവനക്കാര്‍ ബാക്കി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ അവിടെ നിന്ന് മുങ്ങുകയായിരുന്നു.

ആധാര്‍ കാര്‍ഡിലെ വിലാസം പരിശോധിച്ച ഹോട്ടല്‍ മാനേജര്‍ സനുവിനെക്കുറിച്ച് എറണാകുളത്തുളള സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് കേസിനെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് മാനേജര്‍ ലുക്ക് ഔട്ട് നോട്ടീസിലെ നമ്പറില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

കര്‍ണാടക പൊലീസിന്റെ സഹായത്തോടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നത്.സനുമോഹന് മൂകാംബികയില്‍ സുഹൃത്തുക്കളുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ഇയാള്‍ ഗോവയിലേക്ക് കടന്നോയെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇവിടേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button