കൊച്ചി: ദുരൂഹസാഹചര്യത്തില്‍ കഴിഞ്ഞ 21നാണ് സനു മോഹനെയും മകള്‍ വൈഗയേയും കാണാതായത്. പതിമൂന്നുകാരിയായ വൈഗയെ മുങ്ങിമരിച്ച നിലയില്‍ പിന്നീട് മുട്ടാര്‍ പുഴയില്‍ കണ്ടെത്തി. പക്ഷേ സനു മോഹനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീടാണ് 22ന് വെളുപ്പിന് രണ്ട് മണിക്ക് സനുമോഹന്‍റെ വാഹനം വാളയാര്‍ അതിര്‍ത്തി കടന്നതായി പൊലീസ് കണ്ടെത്തിയത്. ഇതിനു ശേഷം ഏറ്റവും ഒടുവിൽ സാനു മോഹനെ മൂകാംബികയിൽ എത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന ഒരു റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.
വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം പുറത്തുവന്നു. ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യം വൈഗയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയെന്നാണ് സൂചന. അന്വേഷണ സംഘത്തിന് കാക്കനാട് കെമിക്കല്‍ ലബോറട്ടറി അധികൃതര്‍ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വൈഗയെ മദ്യം നല്‍കി ബോധരഹിതയാക്കി മുട്ടാര്‍ പുഴയില്‍ തള്ളിയിട്ടതാണോ എന്ന് സംശയം ഉണ്ട്.
അതേസമയം കാണാതായ സനു മോഹന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയില്‍ തങ്ങിയിരുന്നതായി സൂചന.
ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നല്‍കിയിരുന്ന തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ലഭിച്ചതായാണ് വിവരം. ജീവനക്കാര്‍ക്ക് സംശയമുണ്ടായതിനെ തുടര്‍ന്ന് ലോഡ്ജില്‍ നിന്ന് സനുമോഹന്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. കഴിഞ്ഞ രണ്ട് മാസമായി സനുമോഹന്‍റെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകള്‍ കണ്ടിരുന്നുവെന്നും തന്നോട് കാര്യമായി സംസാരിക്കാറില്ലായിരുന്നുവെന്നും ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്.
പൂനെയില്‍ ബിസിനസ് നടത്തുകയായിരുന്ന സനുമോഹനെതിരെ നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ നിലവിലുണ്ട്. പൊലീസ് പിടിയിലാകുമെന്ന് വന്നതോടെ അഞ്ച് കൊല്ലം മുമ്പ് കുടുംബവുമൊത്ത് ഒളിവില്‍ പോയി.
ഇതിന് ശേഷം സനുമോഹനും കുടുംബത്തെക്കുറിച്ചും ഇരുവിട്ടുകാര്‍ക്കും യാതൊരു വിവരവും ഇല്ലായിരുന്നു. ഇപ്പോഴത്തെ കേസ് സംബന്ധിച്ച് മാധ്യമവാര്‍ത്തകള്‍ കണ്ടപ്പോഴാണ് ഇവര്‍ കൊച്ചിയിലെ കരിങ്ങാച്ചിറയില്‍ താമസിച്ചു വരികയാണെന്ന് വീട്ടുകാര്‍ക്ക് മനസിലായത്.
Post Your Comments