മലപ്പുറം : വളർത്തു നായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ ഉടമ അറസ്റ്റില്‍.
എടക്കര കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ അനിമൽ വെൽഫെയർ ഓഫീസർ സാലി വർമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തുത്. നായ ചെരിപ്പ് കടിച്ചു വലിച്ചത് കൊണ്ടാണ് മൂന്ന് കിലോമീറ്റർ ദൂരം നടുറോട്ടിൽ കെട്ടിവലിച്ചതെന്ന് ഇയാൾ പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് മലപ്പുറം എടക്കരയ്ക്കു സമീപമാണ് സംഭവം നടന്നത്. സേവ്യറും ബന്ധുവും സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കയറുകെട്ടി മൂന്ന് കിലോമീറ്റർ ദൂരമാണ് നായയെ വലിച്ചിഴച്ചത്. മിണ്ടാപ്രണിയോട് കാണിക്കുന്ന ക്രൂരതയിൽ നാട്ടുകാർ ഇടപെട്ടതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
Read Also : തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി രാഹുൽ ഗാന്ധി
നായയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ട നാട്ടുകാർ വണ്ടി തടയാൻ ശ്രമിച്ചെങ്കിലും ഇവരോടെല്ലാം ഉടമസ്ഥൻ തട്ടിക്കയറുകയായിരുന്നു. തുടർന്ന് പൊതുപ്രവർത്തകൻ ഉമ്മർ വളപ്പന്റെ നേതൃത്വത്തിൽ വെസ്റ്റ് പെരുങ്കുളത്ത് വച്ച് വാഹനം തടഞ്ഞാണ് നായയെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ രോഷാകുലരായതോടെ ഇയാൾ നായയെ സ്കൂട്ടറിൽ നിന്ന് അഴിച്ചുവിട്ട് വീട്ടിലേയ്ക്ക് കൊണ്ടു പോവുകയായിരുന്നു. തുടർന്ന് രാത്രി തന്നെ എമർജൻസി റസ്‌ക്യൂ ഫോഴ്‌സ് ടീം ഇയാളുടെ വീട്ടിലെത്തി നായയുടെ പരിചരണം ഏറ്റെടുത്തു.
Post Your Comments