റെയിൽവേ പാളം മുറിച്ചുകടക്കുന്ന കാട്ടാനയ്ക്കും കുട്ടിയാനയ്ക്കും തടസം സൃഷ്ടിക്കാതെ ലോക്കോ പൈലറ്റുമാർ തീവണ്ടി നിർത്തുന്ന ദൃശ്യം ജനശ്രദ്ധനേടുന്നു. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ അലിപുർദ്വാർ ഡിവിഷന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
#Alert LP Sri S.C.Sarkar & ALP Sri T.Kumar of 03248 Up Capital Exp Spl suddenly noticed one #WildElephant crossing the track with her baby from at KM 162/2-3 betn RVK-APDJ at 16.45 hrs & stopped the train applying Emergency brake. @RailNf @RailMinIndia @wti_org_india pic.twitter.com/wUqguo4H8V
— DRM APDJ (@drm_apdj) April 7, 2021
റെയില്‍പ്പാളത്തില്‍ ആനയെ കണ്ട് ട്രെയിന്‍ പതുക്കെ നിര്‍ത്തുന്ന രണ്ട് ലോക്കോപൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണം വീഡിയോയിലുണ്ട്. കാട്ടാനയ്ക്ക് ഒരു തരത്തിലും ശല്യമുണ്ടാക്കാതെ നിരത്തിയിട്ട ട്രെയിനിന് മുന്നിലൂടെ പാളം മുറിച്ച് കടക്കുന്ന ആനയേയും വീഡിയോയില്‍ കാണാന്‍ സാധിക്കും. എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനം ഉപയോഗിച്ചാണ് ട്രെയിന്‍ നിര്‍ത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ട്വീറ്റ്.
Post Your Comments