മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 68,631 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 503 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു.
ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് രോഗികളുടെ എണ്ണം 6,70,388 ആയി ഉയർന്നു. രോഗമുക്തര്‍ 31,06,828 ആയിരിക്കുന്നു. ഇതുവരെ 60,473 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. മുംബൈയില്‍ ഇന്ന് 8479പേര്‍ക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 53 പേര്‍ വൈറസ് ബാധിച്ചു മരിച്ചു. നഗരത്തില്‍ 87698 സജീവകേസുകളാണ് ഉള്ളത്.
തമിഴ്‌നാട്ടില്‍ ഇന്ന് 10,723 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 42 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 9,91,451 പേർക്ക് കോവിഡ് ബാധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 70,391 സജീവകേസുകളാണുള്ളത്. മരിച്ചവരുടെ എണ്ണം 13,113 ആയി ഉയർന്നു.
ഗുജറാത്തില്‍ ഇന്ന് 10,340 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. 24 മണിക്കൂറിനുളളില്‍ 110 പേര്‍ മരിച്ചു. ഇതോടെ 4,04,561 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 3,37,545 പേരാണ്. മരണസംഖ്യ 5,377ആയി ഉയർന്നിരിക്കുന്നു.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 19,067 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 11,61,065 ആയി ഉയര്‍ന്നു. ഇന്ന് 4603 പേരാണ് രോഗമുക്തി നേടിയത്. 81 പേര്‍ കൂടി കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ മരണസംഖ്യ 13,351 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ കോവിഡ് വ്യാപനം തുടരുകയാണ്. പുതുതായി 10,514 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.
ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 25,462 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. പോസിറ്റിവിറ്റി നിരക്ക് 29.74 ശതമാനമാണ്. 20000 പേരാണ് പുതുതായി രോഗമുക്തി നേടിയത്. നിലവില്‍ 74,941 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Post Your Comments