COVID 19Latest NewsIndiaNews

കോവിഡ് ഭീതി; തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ

ചെന്നൈ: കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നു. രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെ അവശ്യസർവ്വീസുകൾക്ക് മാത്രമാണ് അനുമതി നൽകി. ഞായറാഴ്ച മുഴുവൻ സമയവും കർഫ്യൂ ആയിരിക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്കും ഏർപ്പെടുത്തിയിരിക്കുന്നു. ചൊവാഴ്ച മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊറോണ വൈറസ് രോഗ വ്യാപനം തീവ്രമായതോടെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും നിയന്ത്രണം തുടരുകയാണ്. ഉത്തർപ്രദേശിലും ഞാറാഴ്ച്ച കർഫ്യൂ ആരംഭിച്ചു. മധ്യപ്രദേശിൽ ഭോപ്പാൽ ഉൾപ്പെടെ മൂന്ന് നഗരങ്ങളിൽ കർഫ്യൂ ഈ മാസം 26 വരെ നീട്ടി. ചത്തീസ്ഗഡിലും നിയന്ത്രണങ്ങൾ തുടരുകയാണ്. റായ്പുർ റെഡ് സോണായി പ്രഖ്യാപിച്ചു. ദില്ലിയിൽ വാരാന്ത്യ കർഫ്യൂ തുടരുകയാണ്. നിയന്ത്രണങ്ങൾ ലംഘിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് ദില്ലി പൊലീസ് അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button