തിരുവനന്തപുരം : സംസ്ഥാനത്ത് ഇപ്പോള്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടി നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്ത് നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഒമിക്രോൺ സാഹചര്യം വിലയിരുത്തിയ ശേഷം സ്കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ നടത്തിയാൽ മതിയെന്ന തീരുമാനം സർക്കാർ നേരത്തെ എടുത്തിരുന്നു. ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ പൂർണസമയ ക്ലാസുകൾ തുടങ്ങാൻ നേരത്തേ ആലോചനകളുണ്ടായിരുന്നു.
Read Also : കോണ്‍ഗ്രസിന്റെ സമരം ക്രമസമാധാനം തകർക്കും, വികസനം ജനങ്ങള്‍ക്ക് വേണ്ടി: കെ റെയിൽ പദ്ധതിയെ അനുകൂലിച്ച് സമസ്ത
അതേസമയം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ കിറ്റക്‌സിൽ പരിശോധന നടത്തിയ ലേബർ കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ നിയമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments