ന്യൂഡൽഹി: ഫാർമ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ. കോവിഡ് പ്രതിസന്ധിക്കിടയിലും 2020-21 സാമ്പത്തിക വർഷത്തിലെ ഫാർമ കയറ്റുമതിയിൽ 18 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഫാർമ രംഗത്തെ കയറ്റുമതിയിൽ എക്കാലത്തെയും ഉയർന്ന നേട്ടമാണിത്.
2020-21 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 18 ശതമാനം വർധിച്ച് 24.44 ബില്യൺ ഡോളറായി. 2019-20 സാമ്പത്തിക വർഷം ഇത് 20.58 ബില്യൺ ഡോളറായിരുന്നു. കോവിഡ് മഹാമാരി മൂലം ആഗോള ഫാർമസ്യൂട്ടിക്കൽ വിപണിയിൽ നെഗറ്റീവ് വളർച്ചയുണ്ടായ സമയത്താണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിലെ ശക്തമായ വളർച്ച. 2021 മാർച്ച് മാസത്തിലെ കയറ്റുമതി എല്ലാ മാസങ്ങളേക്കാളും ഉയർന്ന നിരക്കിലാണ്. 2.3 ബില്യൺ ഡോളറാണ് കഴിഞ്ഞ മാസത്തെ കയറ്റുമതി. 2020 മാർച്ചിലെ കയറ്റുമതിയേക്കാൾ 1.5 ശതമാനം വർധനവാണിത്.
വരും വർഷങ്ങളിൽ ഇന്ത്യൻ വാക്‌സിൻ കയറ്റുമതിയിൽ വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. പിഎൽഐ(പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്) പദ്ധതിയെക്കുറിച്ചുള്ള സർക്കാർ നയം ആഭ്യന്തര ഫാർമയെ ഇറക്കുമതി കുറക്കുന്നതിലൂടെയും കയറ്റുമതി വികസിപ്പിക്കുന്നതിലൂടെയും വളരാൻ സഹായിക്കും. മിക്ക രാജ്യങ്ങളും എപിഐകൾക്കായി(ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഘടകങ്ങൾ) ഇന്ത്യയെ ആശ്രയിക്കാൻ തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments