Latest NewsKeralaNews

ആർടിപിസിആർ പരിശോധനയോ 14 ദിവസം റൂം ഐസൊലേഷനോ; മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കേരളത്തിലെത്തുന്നവർക്കായുള്ള മാർഗനിർദ്ദേശങ്ങൾ

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന അല്ലെങ്കിൽ 14 ദിവസം റൂം ഐസൊലേഷൻ നിർബന്ധമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ-ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

Read Also: ശമനമില്ലാതെ വൈറസ് വ്യാപനം; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്

വാക്സിൻ എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിന് മുൻപ് 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിരിക്കണം. അല്ലാത്തവർ കേരളത്തിൽ എത്തിയ ഉടൻ തന്നെ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനാ ഫലം ലഭിക്കുന്നതുവരെ അവരവരുടെ വാസസ്ഥലങ്ങളിൽ റൂം ഐസൊലേഷനിൽ കഴിയേണ്ടതുമാണ്.

പരിശോധനാഫലം പോസിറ്റീവ് ആകുന്നവർ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. പരിശോധനാഫലം നെഗറ്റീവാകുന്നവർ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ വൃത്തിയാക്കുക തുടങ്ങിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായും പാലിക്കണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, പേശിവേദന, ക്ഷീണം, മണം അനുഭവപ്പെടാതിരിക്കുക, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

Read Also: രോഗികൾക്കായി ഐസൊലേഷൻ കോച്ചുകൾ തയ്യാർ; കോവിഡ് പോരാട്ടത്തിൽ പങ്കുചേർന്ന് ഇന്ത്യൻ റെയിൽവേ

ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകാത്തവർ കേരളത്തിൽ എത്തിയ ദിവസം മുതൽ 14 ദിവസം റൂം ഐസൊലേഷനിൽ കഴിയുകയും ലക്ഷണങ്ങൾ നിരീക്ഷിക്കുകയും വേണം. എന്തെങ്കിലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.

Read Also: 59-കാരിയായ കോവിഡ് രോഗിയ്ക്ക് നേരെ ബലാത്സംഗ ശ്രമം

shortlink

Related Articles

Post Your Comments

Related Articles


Back to top button