ടെഹ്‌റാൻ: ഇറാനിൽ ഭൂചലനം. തെക്കൻ പ്രദേശമായ ബുഷെറിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Also: സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; റെയിൽവേ സ്റ്റേഷനിൽ രണ്ടു പേർ അറസ്റ്റിൽ
ഭൂചലനം അനുഭവപ്പെട്ട പ്രദേശത്ത് ഒരു ആണവ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. സംഭവസ്ഥലത്ത് ദുരന്ത നിവാരണ സേനയെത്തി ആളുകളെ മാറ്റിപാർപ്പിച്ചു. ആണവ കേന്ദ്രത്തിന്റെ 10 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായതെന്നും 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും ഇറാൻ മാദ്ധ്യമങ്ങൾ വ്യക്തമാക്കി.
Read Also: നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ പ്രതിഷേധം; കലാപകാരികളെ ജയിലിലടച്ച് ബംഗ്ലാദേശ് സർക്കാർ
Post Your Comments