കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സോഷ്യല്‍ മീഡിയയില്‍ വളര്‍ത്തു മൃഗങ്ങളെക്കുറിച്ചും വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണത്തെക്കുറിച്ചുമുള്ള നിരവധി പോസ്റ്റുകളാണ് വരുന്നത്. ഇപ്പോഴിതാ സ്വയം മാസ്ക് ധരിക്കാതെ നായക്ക് മാസ്ക് നല്‍കി നടന്ന് നീങ്ങുന്നയാളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍, വൃദ്ധനും നിരാലംബനുമാണെന്ന് തോന്നുന്നയാള്‍ നായയെ ചുമലില്‍ ചുമന്ന് നടക്കുന്നത് കാണാം. നായയുടെ മൂക്കും വായും മറച്ച് മാസ്കും ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, നായയെ ചുമക്കുന്നയാള്‍ മാസ്ക് ധരിച്ചിട്ടില്ല. വീഡിയോയെടുത്തയാള്‍ എന്തിനാണ് നായക്ക് മാസ്ക് ധരിച്ചിരിക്കുന്നതെന്ന് ചോദിക്കുമ്പോൾ ‘ഇത് എന്റെ കുഞ്ഞാണ്. എനിക്ക് എന്ത് സംഭവിച്ചാലും ഇവന് ഒന്നും സംഭവിക്കരുതെന്നാണ്’. മറുപടി പറയുന്നത്. ‘ഞാന്‍ മരിച്ചാലും എന്റെ നായയെ മരിക്കാന്‍ അനുവദിക്കില്ലെന്നും’ ഇയാള്‍ പറയുന്നുണ്ട്.
View this post on Instagram
വീഡിയോയിലെ മനുഷ്യന്റെ ഹൃദയസ്പര്‍ശിയായ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ആളുകളെ ആകര്‍ഷിച്ചിരിക്കുന്നത്. എന്നാൽ മാസ്ക് ധരിച്ച് വൈറലാകുന്ന ആദ്യത്തെ നായയല്ല ഇത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ കോവിഡ് രണ്ടാം തരംഗത്തിലൂടെ കടന്നു പോകുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇക്വഡോറിലെ അംബാറ്റോയില്‍ ഒരു ആണ്‍കുട്ടി തന്റെ വളര്‍ത്തു നായക്ക് മുഖംമൂടി വച്ച് നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Post Your Comments