KeralaLatest NewsNews

പൂരത്തിന് എത്തുന്ന ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കും; പാപ്പാൻമാർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി വനം വകുപ്പ്

പൂരത്തിന്റെ തലേ ദിവസം ആറ് മണിയ്ക്ക് മുൻപ് ആനകളുടെ ഫിറ്റ്‌നസ് പരിശോധന പൂർത്തിയാക്കണമെന്നാണ് വനം വകുപ്പിന്റെ നിർദ്ദേശം

തൃശൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ തൃശൂർ പൂരം സുരക്ഷിതമാക്കാൻ നടപടികളുമായി വനം വകുപ്പ്. ഇതിന്റെ ഭാഗമായി പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കും. പാപ്പാൻമാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും വകുപ്പ് തീരുമാനിച്ചു.

Also Read: ആന്റി വൈറൽ മരുന്നായ റെംഡിസീവറിന്റെ വിലയിൽ വമ്പൻ കുറവ്; കോവിഡ് പോരാട്ടം മുന്നിൽ നിന്ന് നയിച്ച് കേന്ദ്രസർക്കാർ

കടുത്ത നിയന്ത്രണങ്ങളോടെ പൂരം നടത്തുന്ന സാഹചര്യത്തിലാണ് വനം വകുപ്പ് പുതിയ നിബന്ധനകൾ പുറത്തിറക്കിയത്. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പാപ്പാന്മാർ ആർടിപിസിആർ ടെസ്റ്റ് നടത്തണം. പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന പാപ്പാന്മാർക്ക് മാത്രം ആനകളെ പൂരത്തിന് എഴുന്നളളിക്കാം. പൂരത്തിന് മുൻപ് ആനകളുടെ ഫിറ്റ്‌നസ് പരിശോധന നടത്തും. ഇതിനായി 40 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പൂരത്തിന്റെ തലേ ദിവസം ആറ് മണിയ്ക്ക് മുൻപ് ആനകളുടെ ഫിറ്റ്‌നസ് പരിശോധന പൂർത്തിയാക്കണമെന്നാണ് വനം വകുപ്പിന്റെ നിർദ്ദേശം. എന്നാൽ ആനകളുടെ എണ്ണത്തിൽ നിയന്ത്രണളുണ്ടാകില്ല. പൂരത്തിന് എത്തുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, പാസ്, രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഉണ്ടായിരിക്കണമെന്നതും നിർബന്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button