ആലപ്പുഴ ജില്ലയെ കലാപത്തിലേക്ക് വലിച്ചിഴയ്ക്കാൻ സിപിഎം പരിശ്രമിക്കുന്നുവെന്ന് ആലപ്പുഴയിലെ എൻ ഡി എ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി. പാർട്ടിക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന സിപിഎമ്മിന്റെ മുതിർന്ന നേതാവ് ജി സുധാകരൻ നടത്തിയ വെളിപ്പെടുത്തലിൻ്റെ പേരിൽ മറ്റ് പാർട്ടിക്കാരുടെ മേൽ കുതിര കയറുന്നത് ശരിയായ നടപടി അല്ലെന്ന് പറയുകയാണ് സന്ദീപ്. ആലപ്പുഴയുടെ സമാധാനം തകർക്കാൻ സി പി എം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ആരോപണം. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ആലപ്പുഴ ജില്ലയെ കലാപത്തിലേക്ക് വലിച്ചിഴയ്ക്കാൻ സിപിഎം കിണഞ്ഞു പരിശ്രമിക്കുകയാണ്. വള്ളിക്കുന്നത്ത് നടന്ന കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടി വെയ്ക്കാൻ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടതിനെ തുടർന്ന് സിപിഎം ജില്ലയിൽ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണ്. യുവമോർച്ച ആലപ്പുഴ മണ്ഡലം പ്രസിഡന്റ് വിശ്വ വിജയ് പാൽ, ബിജെപി തുമ്പോളി ഏരിയ ജനറൽ സെക്രട്ടറി പ്രതീഷ് നാരായണൻ എന്നിവരുടെ വീടുകൾ കഴിഞ്ഞ ദിവസം രാത്രി ആക്രമിക്കപ്പെട്ടു. കൊമ്മാടിയിൽ ബിജെപി കൊടിമരം നശിപ്പിച്ചു. വിശ്വവിജയ്‌പാലിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഗുണ്ടകൾ പോർച്ചിൽ കിടന്ന കാർ അടിച്ചു തകർത്തു. പ്രതീഷിന്റെ വീടിന്റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർക്കുക ആയിരുന്നു. രണ്ടു സംഭവത്തിന് പിന്നിലും സിപിഎം പ്രവർത്തകരാണ്. പൊലീസ് ആവട്ടെ നിഷ്ക്രിയമായി നോക്കി നിൽക്കുകയാണ്.
ആലപ്പുഴയുടെ സമാധാനം തകർക്കാനുള്ള സിപിഎം ശ്രമത്തിന് പൊലീസ് പിന്തുണ നൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിക്കുന്ന ബിജെപി പ്രവർത്തകരുടെ ക്ഷമയെ പൊലീസ് അപഹസിക്കുകയാണ്.
പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും തെരെഞ്ഞെടുപ്പിൽ സംഭവിക്കാൻ പോകുന്ന തിരിച്ചടിയും മറയ്ക്കാനാണ് സിപിഎം ആയുധം എടുക്കുന്നത്. സിപിഎമ്മിന്റെ മുതിർന്ന നേതാവ് ജി സുധാകരൻ നടത്തിയ വെളിപ്പെടുത്തൽ പാർട്ടിക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. പക്ഷെ അതിന്റെ പേരിൽ മറ്റ് പാർട്ടിക്കാരുടെ മേൽ കുതിര കയറുന്നത് ശരിയായ നടപടി അല്ല. ആശയപരമായ സംവാദം നടക്കേണ്ടിടത്ത് ആയുധം എടുക്കുന്ന സിപിഎമ്മിന്റെ പാപ്പരത്തം പൊതു സമൂഹം തള്ളിക്കളയും. സിപിഎം ആയുധം താഴെ വെച്ച് ആശയ സംവാദത്തിന് തയ്യാറാകണം.
https://www.facebook.com/sandeepvachaspati/posts/1385193178500947
Post Your Comments