COVID 19NattuvarthaLatest NewsKeralaNews

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പീഡനം ; താൽക്കാലിക ജീവനക്കാരി രാത്രി 11 മണിയ്ക്കാണ് പീഡനത്തിനിരയായത്

പത്തനംതിട്ട: കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിന്റെ പേരില്‍ മുൻപും പത്തനംതിട്ടയിൽ ഒരു കേസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ വീണ്ടും സമാന സാഹചര്യത്തിലുള്ള ഒരു പീഡനം കൂടി ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം
ജനറല്‍ ആശുപത്രിയില്‍ പാരാമെഡിക്കല്‍ ടെക്നിഷ്യനെ താല്‍ക്കാലിക ജീവനക്കാരന്‍ കടന്നു പിടിച്ച്‌ അപമാനിച്ചു. ഇരുവരും താല്‍ക്കാലിക ജീവനക്കാരാണ്. കോവിഡുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ കുറവ് ഒഴിവാക്കാന്‍ വേണ്ടി താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചതാണ് ഇരുവരെയും.

Also Read:പ്രതീകാത്മക ചടങ്ങുകള്‍ മതി ,കുംഭമേള ചുരുക്കണമെന്ന് പ്രധാനമന്ത്രി; അഭ്യർത്ഥന മാനിച്ച് സന്യാസി സമൂഹം

ചിറ്റാര്‍ സ്വദേശി അനന്തരാജ്(30) ആണ് ഡ്യൂട്ടി റൂമിലെത്തി പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്തത്. രാത്രി ആയതിനാല്‍ ഡ്യൂട്ടി റൂമില്‍ വേറെ ആരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാന്‍ പൊലീസില്‍ വിവരം അറിയിച്ചു. രാത്രി തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും പന്തളത്തെ സിഎഫ്‌എല്‍ടിസിയിലേക്ക് കൊണ്ടു പോയ കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്‌ ആംബുലന്‍സില്‍ പീഡിപ്പിച്ചത്. ഈ കേസില്‍ പ്രതി ഇപ്പോള്‍ ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button